തിരുവനന്തപുരം: എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും സതീശൻ പറഞ്ഞു. തന്റെ കണക്കുകൂട്ടൽ കൃത്യമായിരുന്നുവെന്നും അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു.
തന്റെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തല
കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകർ. എന്നാൽ തന്റെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തലയും നിലപാടെടുത്തു. തെരുവിലെ തമ്മിലടി ജനവിധിയെ അപമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.