കു​​​ട​​​കി​​​ലെ ഹോം​​​സ്റ്റേ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ യു​​​വ​​​തി​​​ക്കു നേ​​​രെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം

ഇ​​​രി​​​ട്ടി: ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ എ​​​ത്തി​​​യ വാ​​​ഷിം​​​ഗ്ട​​​ൺ സ്വ​​​ദേ​​​ശി​​​നി​​​ക്കു നേ​​​രെ​​​യാ​​​ണ് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം. കു​​​ട​​​കി​​​ലെ ഹോം​​​സ്റ്റേ​​​യി​​​ൽ വച്ചാണ് അതിക്രമം നടന്നത്. . ഹോം​​​സ്റ്റേ​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട യു​​​വ​​​തി യു​​​എ​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി വ​​​ഴി​​​യാ​​​ണ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.മൂ​​​ന്നു ദി​​​വ​​​സം മു​​​മ്പാ​​​ണ് സം​​​ഭ​​​വം.സ​​​ഞ്ചാ​​​രിയാ​​​യി കു​​​ട​​​കി​​​ൽ എ​​​ത്തി​​​യ യു​​​വ​​​തി ഹോം​​​സ്റ്റേ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ലൈം​​​ഗി​​​കാ​​​തിക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​ത്.

മൂ​​​ന്നു ദി​​​വ​​​സം ഇ​​​വ​​​രെ ഹോം​​​സ്റ്റേ​​​യി​​​ൽ ത​​​ട​​​ഞ്ഞു​​​വച്ചു. .

പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കു​​​ട്ട​​​യി​​​ലെ ദേ​​​വി വി​​​ല്ല ഹോം സ്റ്റേ ഉ​​​ട​​​മ​​​യെ​​​യും സ​​​ഹാ​​​യി​​​യെ​​​യും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രു​​​ന്നു. മൂ​​​ന്നു ദി​​​വ​​​സം ഇ​​​വ​​​രെ ഹോം​​​സ്റ്റേ​​​യി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ചെന്നും പു​​​റം​​​ലോ​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നതി​​​നോ ആ​​​ശ​​​യ വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നോ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു. ഉ​​​വി​​​ടെ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട് മൈ​​​സൂ​​​രു​​​വി​​​ൽ എ​​​ത്തി​​​യാ​​​ണ് യു​​​വ​​​തി യു​​​എ​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​തും എം​​​ബ​​​സി​​​യു മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രാ​​​തി ന​​​ൽ​​​കു​​​ന്ന​​​തും.

കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ മു​​​ഖം നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി

ഹോം​​​സ്റ്റേ​​​യി​​​ലെ സ​​​ഹാ​​​യി ജാ​​​ർ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​യെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി​​​യും ഹോം ​​​സ്റ്റേ ഉ​​​ട​​​മ​​​യെ ര​​​ണ്ടാം പ്ര​​​തി​​​യു​​​മാ​​​ക്കി​​​യാ​​​ണ് കു​​​ട​​​ക് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ര​​​യു​​​ടെ മൊ​​​ഴി എ​​​ടു​​​ത്ത ശേ​​​ഷം ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ത്ത് ഇ​​​പ്പോ​​​ൾ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് കു​​​ട​​​ക് എ​​​സ്പി അ​​​റി​​​യി​​​ച്ചു. കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ മു​​​ഖം നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ഡോ. ​​​ജി. പ​​​ര​​​മേ​​​ശ്വ​​​ര പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​രാ​​​തി ല​​​ഭി​​​ച്ച​​​യു​​​ട​​​ൻ കു​​​ട​​​ക് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തു

സം​​​ഭ​​​വം മൂ​​​ടി​​​വ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മം ഹോം​​​സ്റ്റേ ഉ​​​ട​​​മ​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ഉ​​​ണ്ടാ​​​യ​​​താ​​​ണ് പ​​​രാ​​​തി ല​​​ഭി​​​ക്കാ​​​ൻ വൈ​​​കി​​​യ​​​ത്. പ​​​രാ​​​തി ല​​​ഭി​​​ച്ച​​​യു​​​ട​​​ൻ കു​​​ട​​​ക് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ക​​​യും കു​​​റ്റ​​​ക്കാ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. ഈ ​​​കേ​​​സ് തീ​​​ർ​​​ച്ച​​​യാ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​നും സ​​​മൂ​​​ഹ​​​ത്തി​​​നും ഒ​​​രു ന​​​ല്ല സ​​​ന്ദേ​​​ശ​​​മ​​​ല്ല ന​​​ൽ​​​കു​​​ന്ന​​​ത്.

സം​​​ഭ​​​വം ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്.

സം​​​ഭ​​​വം ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റു​​​ക​​​ൾ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലേ​​​ക്ക് അ​​​തി​​​ഥി​​​ക​​​ളാ​​​യി വ​​​രു​​​മ്പോ​​​ൾ സ​​​മൂ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ചും ക​​​ർ​​​ണാ​​​ട​​​ക​​​യെ​​​ക്കു​​​റി​​​ച്ചും ഇ​​​ന്ത്യ​​​യെ​​​ക്കു​​​റി​​​ച്ചും ഈ ​​​കേ​​​സ് വി​​​ദേ​​​ശ​​​ത്തു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ന്ത് സ​​​ന്ദേ​​​ശ​​​മാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്?. പെ​​​ർ​​​മി​​​റ്റ് ഇ​​​ല്ലാ​​​തെ ഹോം​​​സ്റ്റേ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →