ഹോ​ർ​മു​സ് പ്ര​തി​സ​ന്ധിയെ തുടർന്ന് കോ​ണ്ടം നി​ർ​മാ​താ​ക്ക​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല 30 ശ​ത​മാ​നം വ​ർ​ദ്ധിപ്പിക്കാനൊരുങ്ങുന്നു

.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കോ​ണ്ടം നി​ർ​മ്മാ​താ​ക്ക​ളാ​യ ‘കാ​രെ​ക്സ്’ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല 30 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. മ​ലേ​ഷ്യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി, പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​ത്ത​നെ ഉ​യ​ർ​ത്തി​യ​താ​യി വ്യ​ക്ത​മാ​ക്കി.

നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ്

കോ​ണ്ടം നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പെ​ട്രോ​കെ​മി​ക്ക​ൽ അ​ധി​ഷ്ഠി​ത വ​സ്തു​ക്ക​ൾ, സി​ന്ത​റ്റി​ക് റ​ബ്ബ​ർ, ലൂ​ബ്രി​ക്ക​ന്‍റു​ക​ൾ എ​ന്നി​വ​യു​ടെ വി​ല 2026ന്‍റെ തു​ട​ക്കം മു​ത​ൽ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ത​ട​സ​പ്പെ​ട്ട​തോ​ടെ ക​പ്പ​ൽ വാ​ട​ക വ​ർ​ധി​ക്കു​ക​യും വി​ത​ര​ണ​ത്തി​ൽ വ​ലി​യ താ​മ​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു. മു​ൻ​പ് ഒ​രു മാ​സം കൊ​ണ്ട് എ​ത്തി​യി​രു​ന്ന ച​ര​ക്കു​ക​ൾ ഇ​പ്പോ​ൾ ര​ണ്ട് മാ​സ​ത്തോ​ളം എ​ടു​ത്താ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

ഡ്യൂ​റെ​ക്സ്, ട്രോ​ജ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് കോ​ണ്ടം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് കാ​രെ​ക്സ് ആ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ൽ കോ​ണ്ടം ഉ​പ​യോ​ഗ​ത്തി​ൽ ഏ​ക​ദേ​ശം 30 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​വ് ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ആ​ളു​ക​ൾ കു​ട്ടി​ക​ൾ വേ​ണ്ടെ​ന്ന് വെ​ക്കു​ന്ന​ത് ഡി​മാ​ൻ​ഡ് കൂ​ടാ​ൻ കാ​ര​ണ​മാ​യെ​ന്ന് കാ​രെ​ക്സ് സി​ഇ​ഒ ഗോ ​മി​യ കി​യാ​റ്റ് പ​റ​ഞ്ഞു. ലോ​ക​പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ളാ​യ ഡ്യൂ​റെ​ക്സ്, ട്രോ​ജ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് കോ​ണ്ടം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് കാ​രെ​ക്സ് ആ​ണ്. അ​തി​നാ​ൽ, ക​മ്പ​നി​യു​ടെ ഈ ​തീ​രു​മാ​നം ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഗ​ർ​ഭ​നി​രോ​ധ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →