ന്യൂഡല്‍ഹി: മൈനുകളില്നിന്നു ടാങ്കുകളെ സംരക്ഷിക്കുന്നതിനായി 975 കോടി രൂപയുടെ കരാറുകളില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം.
ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍), ഇലക്ട്രോ ന്യൂമാറ്റിക്സ് ആന്‍ഡ് ഹൈഡ്രോളിക്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായാണ് കരാര്‍.
പുതിയ കരാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും
ഡല്‍ഹിയില്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ സാന്നിധ്യത്തിലാണ് ഇന്നലെ ( 21.04.2026)കരാറുകളില്‍ ഒപ്പുവച്ചത്. പുതിയ കരാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
