അട്ടപ്പാടിയിൽ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ ശിശുമരണം. പത്ത് മാസം പ്രായമുള്ള ദക്ഷിണയാണ് മരിച്ചത്. ഷോളയൂർ വെച്ചപ്പതിയിൽ ചന്ദ്രശേഖരൻ-മിന്നൽ റാണി ദമ്പതിമാരുടെ പെൺകുട്ടിയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സഹകരണാശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 5.30 നാണ് കുഞ്ഞ് മരിച്ചത്.

കുട്ടിക്ക് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു

പനിയും ശ്വാസതടസ്സവുമായി ഞായറാഴ്ച ആനക്കട്ടി സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് കോട്ടത്തറ താലൂക്കാശുപത്രിയിലും ഇവിടെനിന്ന് പെരിന്തൽമണ്ണയിലേക്കും മാറ്റുകയായിരിന്നു. കുട്ടിക്ക് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു . .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →