ഇ​റാ​നെ​തി​രേ രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

​വാഷിം​ഗ്ട​ൺ: പാ​ക്കി​സ്ഥാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​നെ​തി​രേ രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​റാ​ൻ ഇ​നി​യും വ​രു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യി​ല്ലെ​ന്നും ഇ​റാ​ൻ നി​ല​വി​ൽ അ​ത്യ​ന്തം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​ന്‍റെ സൈ​നി​കശേ​ഷി ഏ​ക​ദേ​ശം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ന്‍റെ മി​സൈ​ൽ ശേ​ഖ​രം തീ​രാ​റാ​യി. ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും നി​ർ​മി​ക്കാ​നു​ള്ള അ​വ​രു​ടെ ശേ​ഷി ത​ക​ർ​ത്തു. ഇ​റാ​ന്‍റെ പാ​ല​ങ്ങ​ൾ അ​ധി​ക​മൊ​ന്നും ത​ക​ർ​ക്കാ​തെ അ​മേ​രി​ക്ക മ​ര്യാ​ദ കാ​ണി​ച്ചെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

ഇ​റാ​ൻ ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധം കൈ​വ​ശം വ​യ്ക്കി​ല്ലെ​ന്ന് ട്രം​പ്

ഇ​റാ​ൻ ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധം കൈ​വ​ശം വ​യ്ക്കി​ല്ലെ​ന്ന് ട്രം​പ് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. “ഇ​റാ​ൻ ഇ​പ്പോ​ഴും ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​നാ​ണു ശ്ര​മം ന​ട​ത്തു​ന്ന​ത്. ച​ർ​ച്ച​ക​ളി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ അ​തു ന​ട​ക്കി​ല്ല.’ ട്രം​പ് വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്കു ത​യാ​റാ​യി​ല്ലെ​ങ്കി​ലും ത​നി​ക്കൊ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

ഇറാൻ ലോ​ക​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഇ​റാ​ന്‍റെ ശ്ര​മം ലോ​ക​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ ഏപ്രിൽ 13 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ യു​എ​സ് നാ​വി​ക​സേ​ന ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തും. ഇ​റാ​നി​ൽ​നി​ന്ന് ആ​രും എ​ണ്ണ വാ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ന​ധി​കൃ​ത ടോ​ൾ ന​ൽ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്കു സ​മു​ദ്ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പു​ന​ൽ​കാ​നാ​വി​ല്ലെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ണ​വാ​യു​ധം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കാ​ത്ത​താ​ണു ച​ർ​ച്ച​ക​ൾ അ​ല​സാ​ൻ കാ​ര​ണം.

അ​തേ​സ​മ​യം, ഇ​സ്‌​ല​മാ​ബാ​ദി​ൽ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സു​മാ​യി ന​ട​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം അ​മേ​രി​ക്ക​യു​ടെ അ​ന്യാ​യ​മാ​യ നി​ബ​ന്ധ​ന​ക​ളാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളി​ലും ഏ​ക​ദേ​ശ ധാ​ര​ണ​യി​ൽ എ​ത്തി​യെ​ങ്കി​ലും ആ​ണ​വാ​യു​ധം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കാ​ത്ത​താ​ണു ച​ർ​ച്ച​ക​ൾ അ​ല​സാ​ൻ കാ​ര​ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →