സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ത​​​രം​​​ഗം ഇ​​​ല്ലെ​​​ന്ന് സി​​​പി​​​ഐ വി​​​ല​​​യി​​​രു​​​ത്തൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ത​​​രം​​​ഗം പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം. എ​​​ങ്കി​​​ലും 72-80 സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​വും വി​​​ല​​​യി​​​രു​​​ത്തി.12 സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​റ​​​പ്പാ​​​യും വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ജി.​​​ആ​​​ർ. അ​​​നി​​​ൽ, കെ. ​​​രാ​​​ജ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, പി. ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക്കും.

ഫ​​​ലം വ​​​ന്ന​​​തി​​​നു ശേ​​​ഷം കൂ​​​ടു​​​ത​​​ൽ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കും

അ​​​ടൂ​​​രി​​​ലും ചി​​​റ​​​യി​​​ൻ​​​കീ​​​ഴി​​​ലും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. എ​​​ങ്കി​​​ലും ഈ ​​​ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഭം​​​ഗി​​​യാ​​​യി ന​​​ട​​​ത്താ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​യെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ഫ​​​ലം വ​​​ന്ന​​​തി​​​നു ശേ​​​ഷം കൂ​​​ടു​​​ത​​​ൽ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​നും ഇ​​​ന്ന​​​ലെ (ഏപ്രിൽ 11) ചേ​​​ർ​​​ന്ന നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​ഫ്സി​​​ആ​​​ർ​​​എ വി​​​ഷ​​​യം ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​യി​​​ല്ലെ​​​ന്നും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​പു​​​ല​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →