തൃശൂർ മ​ദ​ർ ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സ് ലെ​ന ജോ​ണിന്റെ മരണത്തിൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ്

വ​ട​ക്ക​ഞ്ചേ​രി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ഴി​മ​ന്തി ക​ഴി​ച്ച മ​ക​ൾ പെ​ട്ടെ​ന്നു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലെ​ന​യു​ടെ പി​താ​വ് മു​ണ്ട​പ്ലാ​ക്ക​ൽ ജോ​ൺ (റെ​ജി) ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. ഏപ്രിൽ 6 തിങ്കളാഴ്ച എ​സ്പി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടു​പോ​യി പ​രാ​തി കൊ​ടു​ക്കുകയായിരുന്നു.

മകളുടെ മരണത്തിന് പി​ന്നി​ൽ ര​ണ്ടു യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു പ​ങ്കു​ണ്ടെ​ന്ന് പരാതിയിൽ

മ​ക​ളെ വി​ഷം​കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​നു​പി​ന്നി​ൽ ര​ണ്ടു യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു പ​ങ്കു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി​യെ​ന്നു ജോ​ൺ പ​റ​ഞ്ഞു. വി​ഷം ഉ​ള്ളി​ൽ​ചെ​ന്നാ​ണ് മ​ക​ൾ മ​രി​ച്ച​തെ​ന്നാ​ണു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണം. മ​റ്റാ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ ഇ​നി സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ കു​റ്റ​ക്കാ​രെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ര​ണം.

കു​ഴി​മ​ന്തി ക​ഴി​ച്ച​യു​ട​ൻ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു

സം​ഭ​വ​ദി​വ​സം രാ​വി​ലെ 11ന് ​മ​ക​ൾ അ​മ്മ​യെ വി​ളി​ച്ചി​രു​ന്നു. പി​ന്നീ​ട് നാ​ലു​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ക​ൾ മ​രി​ച്ച​താ​യു​ള്ള വി​വ​ര​മാ​ണ് ല​ഭി​ച്ച​തെ​ന്നു റെ​ജി പ​റ​ഞ്ഞു. മാ​ർ​ച്ച് 24ന് ​ആ​ലു​വ​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. കു​ഴി​മ​ന്തി ക​ഴി​ച്ച​യു​ട​ൻ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ലെ​ന​യ്ക്കു ഛർ​ദി​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യി.ബി​പി കു​റ​ഞ്ഞ് അ​വ​ശ​യാ​യ ലെ​ന​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.​എ​ന്നാ​ൽ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ൾ മ​ക​ൾ മ​രി​ച്ചി​രു​ന്നെ​ന്നാ​ണ് ത​നി​ക്കു ല​ഭി​ച്ച വി​വ​ര​മെ​ന്നും ജോ​ൺ പ​റ​ഞ്ഞു.

മ​ക​ളെ ആ​രോ​ക്കെ​യോ ചേ​ർ​ന്ന് അ​പാ​യ​പ്പെ​ടു​ത്തിയെന്നാണ് സംശയം

ന​ഴ്സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ ആ​ലു​വ​യി​ൽ പോ​കു​ന്നു​ണ്ടെ​ന്നു ത​ലേ​ന്നു മ​ക​ൾ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നി​ട​യ്ക്ക് എ​ന്തൊ​ക്കെ​യോ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ങ്ങ​ളാ​ണ് പി​താ​വി​നും വീ​ട്ടു​കാ​ർ​ക്കു​മു​ള്ള​ത്. മ​ക​ളെ ആ​രോ​ക്കെ​യോ ചേ​ർ​ന്ന് അ​പാ​യ​പ്പെ​ടു​ത്തി എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ ബ​ല​മാ​യ സം​ശ​യം. തൃ​ശൂ​ർ ഒ​ള​രി​യി​ലു​ള്ള മ​ദ​ർ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്നു ലെ​ന ജോ​ൺ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →