ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും മേയ് 31 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. ന്യൂഡൽഹി-ടെൽ അവീവ് റൂട്ടിലെ വിമാന സർവീസുകളാണ് നിർത്തലാക്കിയത്.
ടെൽ അവീവ് റൂട്ടിലെ മിക്ക മുൻനിര വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ എൽ അൽ, ഇസ്രാഎയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികൾ മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്.
.
