റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ​ഫ്സി​ആ​ർ​എഭേ​ദ​ഗ​തി​ ബിൽ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്ത​യ​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

April 6, 2026 - 7:35 am

.

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഢ​ല​ക്ഷ്യ​വും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ അ​ജ​ൻ​ഡ​യും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്ത​യ​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ജീ​വ​കാ​രു​ണ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​യാ​നു​ള്ള കേ​ന്ദ്ര നീ​ക്കം സം​ബ​ന്ധി​ച്ച അ​ഞ്ച് ചോ​ദ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള ക​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ന്ന​യി​ച്ച​ത്.

പ​രി​പാ​വ​ന​മാ​യ ദുഃ​ഖ​വെ​ള്ളി- ഈ​സ്റ്റ​ർ വേ​ള​യി​ൽ കേ​ര​ള​ത്തി​ൽ വ​ന്ന് എ​ഫ്സി​ആ​ർ​എ ബി​ല്ലി​നെ​ക്കു​റി​ച്ച് ക​ള്ളം പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, ബി​ല്ലി​ന്‍റെ പേ​രി​ൽ മു​റി​വേ​റ്റ സ​മൂ​ഹ​ത്തെ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ത്തി​ലെ പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ൾ.

എ​ഫ്സി​ആ​ർ​എ ബി​ല്ലി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ന​ന്നാ​യി അ​റി​യാ​വു​ന്ന​ത് അ​ങ്ങേ​യ്ക്ക​ല്ലേ? ബി​സി​ന​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റികൂ​ടി സ​മ​യം നി​ശ്ച​യി​ച്ചി​ട്ടാ​ണ​ല്ലോ സാ​ധാ​ര​ണ​ഗ​തി​യി​ൽ ബി​ൽ സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ടു​ന്ന​ത്. എ​ഫ്സി​ആ​ർ​എ ബി​ല്ലി​ൽ ബി​എ​സി​യി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ?

ക​മ്മി​റ്റി ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സ​മ​യം നി​ശ്ച​യി​ച്ചു ത​ന്നി​ട്ടു​ണ്ടോ? ഇ​ല്ലെ​ങ്കി​ൽ, അ​ങ്ങ​നെ സ​മ​യം നി​ശ്ച​യി​ക്കാ​തെ പാ​ർ​ല​മെ​ന്‍റി​ലെ കീ​ഴ്‌വ ഴ​ക്ക​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കാ​തെ ധൃ​തി​പി​ടി​ച്ച് ഇ​ത്ത​രം ബി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ന് പി​ന്നി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മെ​ന്താ​ണ്? ബി​ൽ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ൾത്ത​ന്നെ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് മ​നീ​ഷ് തി​വാ​രി ബി​ല്ലി​നെ​തി​രേ രം​ഗ​ത്തു​വ​ന്നു. നാ​ലു പ്ര​ധാ​ന വി​ഷ​യ​മാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

എ​ഫ്സി​ആ​ർ​എ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഭ​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ജീ​വ​കാ​രു​ണ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല​ട​ക്കം സേ​വ​ന​മ​ന​സ്ഥി​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ ഡെ​മോ​ക്ല​സി​ന്‍റെ വാ​ൾ പോ​ലെ​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും, ബി​ല്ലി​ന്‍റെ ദൂ​ര​വ്യാ​പ​ക​മാ​യ ദോ​ഷ​ങ്ങ​ൾ സ​ർ​ക്കാ​രി​ന് മ​ന​സി​ലാ​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് ബി​ൽ അ​വ​ത​ര​ണ​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​യ​ത്?

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ, പ്ര​തി​പ​ക്ഷ എം​പി​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്താ​ണെ​ന്നും ഇ​തു സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്നും ക​ണ​ക്കാ​ക്കി ബി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യ​ല്ലേ സ​ർ​ക്കാ​ർ ചെ​യ്ത​ത്?

സ​ഭ പി​രി​യു​ന്ന​തി​ന്‍റെ ത​ലേ​ന്നാ​ണ് ഇ​ത്ത​രം നീ​ക്കം ന​ട​ന്ന​ത്. ഇ​തി​നെ എം​പി​മാ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണെ​ന്നാ​ണ് സ്പീ​ക്ക​ർ അ​റി​യി​ച്ച​ത്. അ​ത്ത​രം കു​റു​ക്കു​വ​ഴി​ക​ളി​ലൂ​ടെ ബി​ൽ പാ​സാ​ക്കി എ​ടു​ക്ക​ണ​മെ​ന്ന കു​ബു​ദ്ധി​ക്കു പി​ന്നി​ൽ നി​ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കും? ഉ​ചി​ത സ​മ​യ​ത്ത് ബി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു ബി​ൽ ത​ത്കാ​ലം പി​ൻ​വ​ലി​ച്ച​ശേ​ഷം പാ​ർ​ല​മെ​ന്‍റി​നെ​അ​റി​യി​ച്ച​ത്.

താ​ങ്ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യാ​യ അ​ന്നു മു​ത​ൽ രാ​ജ്യ​ത്തെ ക്രൈ​സ്ത​വ​ര​ട​ക്ക​മു​ള്ള ജ​ന​വി​ഭാ​ഗം അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളു​ടെ​യും സ​ഹ​ന​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യ​ല്ലേ എ​ഫ്സി​ആ​ർ​എ ബി​ൽ? ദൂര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും പ​തി​യി​രി​ക്കു​ന്ന ഈ ​ഭേ​ദ​ഗ​തി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ബി​ജെ​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളോ​ട് യോ​ജി​ക്കാ​ത്ത​വ​രെ ഉ​ന്നം​വ​ച്ചു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും സാ​മൂ​ഹി​ക, ജ​ന​സേ​വ​ന, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ മാ​ത്ര​മേ ഈ ​ന​ട​പ​ടി​കൊ​ണ്ട് ക​ഴി​യൂ​വെ​ന്നും കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ബി​ല്ലു​മാ​യി മു​ന്നോ​ട്ടു​പോ​യ​തി​നു പി​ന്നി​ൽ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യി​ല്ലേ?

വി​ശു​ദ്ധ​വാ​ര​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി​യി​ൽ പ​ങ്കു​ചേ​രു​ക​യും ക്രി​സ്മ​സി​ന് കേ​ക്കു​മാ​യി അ​ര​മ​ന​ക​ളി​ലും വീ​ടു​ക​ളി​ലും എ​ത്തു​ക​യും ചെ​യ്യു​ന്ന ബി​ജെ​പി രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​നം എ​ന്ന നി​ല​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പാ​ലി​ച്ച നി​ശ​ബ്ദ​ത​യെ​ക്കു​റി​ച്ച് എ​ന്തു പ​റ​യും.

തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സ​മ​യ​ത്ത് ബി​ൽ കൊ​ണ്ടു​വ​ന്ന് ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന​ല്ലേ അ​ങ്ങ് ശ്ര​മി​ച്ച​ത്?

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *