Tag
ന്യൂസ് ഡെസ്ക്

ബി​ഹാ​റി​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം : ​ അ​ഞ്ച് മരണം

പാ​റ്റ്ന: ബി​ഹാ​റി​ലെ ഈ​സ്റ്റ് ച​മ്പാ​ര​ൻ ജി​ല്ല​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മോ​ത്തി​ഹാ​രി​യി​ലെ തു​ർ​കൗ​ലി​യ, ര​ഘു​നാ​ഥ്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച സം​ഭ​വ​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ആ​റു​പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഏ​ഴ് പേ​ർ ആ​ശു​പ​ത്രി വി​ട്ടു. മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി ഉ​യ​ർ​ന്ന​താ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം അ​റി​യാ​ൻ ക​ഴി​യൂ. തു​ർ​കൗ​ലി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി) രൂ​പീ​ക​രി​ച്ചു

സംഭവത്തിൽ 12 പേ​ർ അ​റ​സ്റ്റി​ലായി .മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി) രൂ​പീ​ക​രി​ച്ച​താ​യി പോ​ലീ​സ് സൂ​പ്ര​ണ്ട് സ്വ​ർ​ണ് പ്ര​ഭാ​ത് പ​റ​ഞ്ഞു.

ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വിട്ടു.

“മ​ദ്യ വി​ത​ര​ണ​ക്കാ​ര​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്, ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ പി​ടി​യി​ലാ​കും. ജി​ല്ലാ പോ​ലീ​സും മ​ദ്യ​വി​രു​ദ്ധ ടാ​സ്‌​ക് ഫോ​ഴ്‌​സും (ALTF) ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​ർ​സൗ​ണി, മു​ഷ്ഹാ​രി തോ​ല, തു​ർ​കൗ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്’. പ്ര​ഭാ​ത് വ്യ​ക്ത​മാ​ക്കി.

.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *