കോൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിനിടെ സ്ഥാനാർഥി നിർണയത്തചൊല്ലി പശ്ചിമബംഗാളിൽ കോൺഗ്രസ് ആസ്ഥാനത്തുണ്ടായ സംഘർഷത്തിൽ ഒരു പാർട്ടി പ്രവർത്തകന് പരിക്കേറ്റു. ബാലിഗഞ്ച് നിയമസഭ സീറ്റിനെചൊല്ലിയുള്ള തർക്കമാണ് അടിപിടിയിലെത്തിയത്. മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കേണ്ടെന്ന ഒരുവിഭാഗത്തിന്റെ ആവശ്യവും തർക്കങ്ങളും സംഘർഷത്തിൽ അവസാനിക്കകയായിരുന്നു.
പാർട്ടി തീരുമാനത്തിനെതിരെ ഒരുവിഭാഗം ശക്തമായി രംഗത്തെത്തി
ബാലിഗഞ്ച് മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോമെൻ മിത്രയുടെ മകനെ നാമനിർദേശം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പാർട്ടി തീരുമാനത്തിനെതിരെ ഒരുവിഭാഗം ശക്തമായി രംഗത്തെത്തി. പ്രാദേശിക നേതാവ് സായിദ് ഹുസൈനെ മത്സരിപ്പിക്കണമെന്ന് മറുവിഭാഗം വാദിച്ചെങ്കിലും നേതൃത്വം ചെവികൊണ്ടില്ല. നിയമസഭ സീറ്റ് പണം വാങ്ങി വിറ്റുവെന്ന് ആരോപിച്ച് ഒരുവിഭാഗം ഓഫീസിലെത്തി നടത്തിയ പ്രതിഷേധം ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
