ഏപ്രിൽ 1,2,3 തീയതികളിൽ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബേങ്കുകളിലെ ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബേങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബേങ്കുകള്‍ക്ക് അവധിയാണ്.

ബുധനാഴ്ച ‘നോ ട്രാന്‍സാക്ഷന്‍ ഡേ’

ബുധനാഴ്ച ‘നോ ട്രാന്‍സാക്ഷന്‍ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ല.ശനിയാഴ്ച രാവിലെ ഏജന്‍സി ബേങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്സ് ബേങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →