തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​പി​ടി​ത്തത്തിനുപിന്നാലെ അ​ഞ്ച് പേ​ർ മ​രി​ച്ച സംഭവം അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി വെ​ന്‍റി​ലേ​റ്റ​ര്‍ യൂ​ണി​റ്റി​ല്‍ തീ​പി​ടു​ത്ത​ത്തി​ന് പി​ന്നാ​ലെ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍ മ​രി​ച്ചെ​ന്ന വാ​ര്‍​ത്ത കേ​ര​ള​ത്തെ അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം അ​തീ​വ ഗൗ​ര​വ​ത​ര​വും അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു..

ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​യ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം

തീ​പി​ടി​ത്ത​ത്തി​നി​ടെ രോ​ഗി​ക​ളി​ല്‍ ഘ​ടി​പ്പി​ച്ചി​രു​ന്ന ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​യ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. വി​വി​ധ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സ​നീ​ഷ്, ആ​യൂ​ര്‍ സ്വ​ദേ​ശി കൃ​ഷ്ണ​ന്‍​കു​ട്ടി, ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​ബ്ദു​ള്‍ റ​ഹീം, ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി ഓ​മ​ന അ​മ്മ, ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത ആ​ഹാ​രം ക​ഴി​ച്ചു തു​ട​ങ്ങി​യ സ​നീ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല തീ​പി​ടി​ത്ത​ത്തി​നു ശേ​ഷം വ​ഷ​ളാ​യെ​ന്നും പി​റ്റേ​ദി​വ​സം മ​രി​ച്ചെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. തീ​പി​ടു​ത്തം ഉ​ണ്ടാ​യ ദി​വ​സം ത​ന്നെ​യാ​ണ് കൃ​ഷ്ണ​കു​ട്ടി​യും മ​രി​ച്ച​ത്. മ​റ്റ് മൂ​ന്നു പേ​രു​ടെ കാ​ര്യ​ത്തി​ലും ഇ​തേ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ൽ

സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ ആ​രോ​ഗ്യ മേ​ഖ​ല​യെ​യാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​ത്ത് വ​ര്‍​ഷ​ത്തെ ഭ​ര​ണ​ത്തി​ലൂ​ടെ ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത്. ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന ദാ​രു​ണ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു​വെ​ന്ന​തും ദുഃ​ഖ​ക​ര​മാ​ണ്.എ​ത്ര​യെ​ത്ര കു​ടം​ബ​ങ്ങ​ളെ​യാ​ണ് ഇ​വ​ര്‍ അ​നാ​ഥ​മാ​ക്കി​യ​ത്. ആ​രോ​ഗ്യ​മ​ന്ത്രി പ​റ​യു​ന്ന സി​സ്റ്റ​ത്തി​ന്‍റെ അ​നാ​സ്ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും എ​ത്ര​യോ പേ​രെ ദു​രി​ത​ത്തി​ലാ​ക്കി.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ത്തെ കു​റി​ച്ച് ആ​രോ​ഗ്യ വ​കു​പ്പും പൊ​ലീ​സ് സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →