എം​ഡി​എം​എ​യു​മാ​യി യു​വാവും പെൺ ​സു​ഹൃ​ത്തും എ​ക്സൈ​സ് പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് 37ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യുവാവും പെൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഇ​ടു​ക്കി പീ​രു​മേ​ട് സ്വ​ദേ​ശി​നി​യാ​യ റി​സാ​ന ഫാ​ത്തി​മ, ആ​ൺ​സു​ഹൃ​ത്ത് കോ​ത​മം​ഗ​ലം ഇ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി അ​ന​ന്തു പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​ത്തി​ച്ച​താ​ണ് ല​ഹ​രി മ​രു​ന്നെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി. ല​ഹ​രി ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പ്ര​തി​ക​ളി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ലഹരിമരുന്നുകൾ വ​ൻ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണിവ​ർ

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഹ​രി​മ​രു​ന്ന് വാ​ങ്ങി നാ​ട്ടി​ലെ​ത്തി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വ​ൻ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​വ​രെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →