കൊച്ചി: കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് കോടതികള്‍ വിധിച്ച നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നില്ലെങ്കില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിടുമെന്ന് ഹൈക്കോടതി.തുക വിതരണം ചെയ്യാത്തതിന്റെ വിശദീകരണം നല്കാന് വീണ്ടും ഹര്‍ജി പരിഗണിക്കുന്ന 23ന് നേരിട്ട് ഹാജരാകാന്‍ ധനകാര്യ സെക്രട്ടറിക്ക് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് പരിഗണനയിലുള്ളത്.
തുക വിതരണം ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിക്ടിം കോംപന്‍സേഷന്‍ സ്കീം പ്രകാരം 2022 മുതല്‍ 47 കോടി രൂപയും മീഡിയേറ്റര്‍മാരുടെ ഫീസ് ഇനത്തില്‍ 10 കോടി രൂപയുമാണ് നല്‍കാനുള്ളത്. തുടര്‍ന്ന് കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് പരിഗണനയിലുള്ളത്.
