കോഴിക്കോട്| മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെ എസ് യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മിഥുന്‍ ലാല്‍, രൂപേഷ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുന്‍ ബാലന്റ തോടന്നൂരിലെ വീടിന് നേരെയായിരുന്നു ആക്രമണമുണ്ടായത്.
മൂന്നംഗ സംഘം വീടിന്റ ഗേറ്റിലെത്തി വീടിന് നേരെ ബോംബെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു
കഴിഞ്ഞ ഫെബ്രുവരി 27ന് പുലര്‍ച്ചെയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ ബിഥുന്‍ ബാലന്റ വീടിന് നേരെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘം വീടിന്റ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു
