ബൈക്ക്, കോള്‍ ടാക്സിയില്‍ ഇടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

കൂത്തുപറമ്പ് | കണ്ണൂര്‍ വണ്ണാന്റെ മെട്ടയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കുടുക്കി മെട്ടയിലെ ചാത്തോത്ത് വീട്ടില്‍ സായന്ത് (24) ആണ് മരിച്ചത്. ചാമ്പാട് കൂര്‍മ്പക്കാവ് താലപ്പൊലി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ മാർച്ച് 7 ശനിയാഴ്ച അര്‍ധരാത്രി വണ്ണാന്റെ മെട്ടയില്‍ വെച്ച് ബൈക്ക്, കോള്‍ ടാക്സിയില്‍ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഗുരുതരമായി പരുക്കേറ്റ സായന്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കെ പി രാമചന്ദ്രന്‍-ഷീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സ്നേഹ, ശ്വേത (മാങ്ങാട്ടിടം പഞ്ചായത്ത് മുന്‍ അംഗം) എന്നിവര്‍ സഹോദരങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →