തിരുവനന്തപുരം | നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച സംഭവത്തില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി പി എം-ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതിഷേധത്തിനിടെ കോണ്‍ഗ്രസിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ കീറി
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ക്കെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വെള്ളല്ലൂരില്‍ സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് ഫ്ളക്സ് ബോര്‍ഡുകള്‍ കീറുകയും മണ്ഡലം പ്രസിഡന്റ് വി ആര് അനന്ദു കൃഷ്ണനെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം.
ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്കാന് വീട്ടിലെത്തിയ എസ്.എച്ച്. ഒ അന്‍സാര്‍ ഉള്‍പ്പെടെയുള്ളവരെ ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകര്‍ കാര്‍ ജീപ്പിന് കുറുകെയിട്ട് സംഘം തെറി വിളിക്കുകയായിരുന്നു. ഇന്നലെ (ഫെബ്രുവരി 27) വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. പോലീസിന് നേരെയുള്ള ആക്രമണത്തെ പോലീസ് അസോസിയേഷന് അപലപിച്ചു. എസ്.എച്ച്.ഒയോട് ഉണ്ടായ പെരുമാറ്റം ഗുരുതരമാണെന്നും ഡി.ജി.പി ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
