ന്യൂഡല്‍ഹി: കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ചാനിരക്ക് (ജിഡിപി) കൈവരിച്ചു.2022-23 അടിസ്ഥാനവര്‍ഷമായി കണക്കാക്കിയുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ പുതിയ കണക്കെടുപ്പിലാണിത്.2011-12 അടിസ്ഥാനവര്‍ഷമാക്കിയുള്ള രണ്ടാംപാതത്തില്‍ ജിഡിപി 8.4 ശതമാനമായിരുന്നു. മൂന്നാംപാതത്തില് 7.2 %വളര്‍ച്ചയായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.
ജിഡിപി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം ഇതിനു മുമ്പ് മാറ്റിയത് 2015ലാണ്. ഇനിമുതൽ ഓരോ അഞ്ച് വര്‍ഷങ്ങളിലും മാറും. ഇതോടെ കണക്കുകള്‍ കൂടുതല്‍ ആധികാരികമാകുമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിഗമനം.
