ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 650 ഒഴിവുണ്ട്. ഇതിൽ ആറൊഴിവ് തിരുവനന്തപുരം റിക്രൂട്ടിങ് ഓഫീസിനു കീഴിലാണ്. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.തിരഞ്ഞെടുപ്പിന് പ്രിലിമിനറി, മെയ്ൻ പരീക്ഷകൾ നടത്തും. കേരളത്തിൽ പ്രിലിമിനറി പരീക്ഷയ്ക്ക് ഒൻപത് കേന്ദ്രങ്ങളും മെയ്ൻ പരീക്ഷയ്ക്ക് ഏഴു കേന്ദ്രങ്ങളുമുണ്ടാകും.
തിരുവനന്തപുരത്തെ ഒഴിവുകൾ
ജനറൽ-5, ഒ.ബി.സി.-1 (ആകെ ഒഴിവിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്). യോഗ്യത കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ വേഡ് പ്രോസസിങ് അറിയണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷിക്കുന്നതിനുളള ലിങ്കും www.rbi.org. in-ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് എട്ട്.
