വെമ്പായത്ത് യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെമ്പായത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം. സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫും പ്രതിഷേധം സംഘടിപ്പിച്ചു.

നാല്പതോളം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകരെ പറഞ്ഞുവിടാൻ പോലീസ് ശ്രമിച്ചിട്ടും സാധിച്ചില്ല. ഇരുകൂട്ടരും റോഡിൽ നിലയുറപ്പിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി സുരേഷ് കുമാർ ഉൾപ്പെടെ സ്ഥലത്തെത്തി. വിവിധ പ്രദേശങ്ങളിലെ സ്റ്റേഷനുകളിൽനിന്നായി നാല്പതോളം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →