ഡിവൈഎഫ്ഐ നേതാവിന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്‍റ് അനന്ദുവിന്‍റെ വീടിന് നേരെ നേതാവിന്‍റെ അജ്ഞാതരുടെ ആക്രമണം. ഫെബ്രുവരി 25 ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കല്ലേറിൽ അനന്ദുവിന്‍റെ വീടിന്‍റെ ജനാല തകർന്നു. സിറ്റൗട്ടിൽ കിടന്ന കസേരകളും തകർത്തു. ഇരുചക്ര വാഹനവും ആക്രമിച്ചു. ആക്രമണ സമയത്ത് അനന്ദുവും രോഗിയായ അമ്മയും മുത്തശ്ശിയും വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് പരാതി

അതേസമയം, ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് പരാതി നല്കിയത്. തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ ആർഎസ്എസ് പ്രവർത്തകർ വീട് ആക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →