തിരുവനന്തപുരം : തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെയോ എഇആർഒമാരുടെയോ ഓഫീസുകളിൽ വോട്ടർപട്ടിക പ്രദർശിപ്പിക്കും.മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും ceo.kerala.gov.in കൂടാതെ മറ്റൊരു വെബ്സൈറ്റായ electoralsearch.eci.gov.in ലും വോട്ടർ പട്ടിക പരിശോധിക്കാം.
തിരിച്ചറിയൽ കാർഡ് നൽകും.
18-19 പ്രായപരിധിയിലുള്ള ആദ്യമായി വോട്ട് ചേർക്കുന്നവർക്കും താമസം മാറുകയും തിരുത്തലുകൾക്കായി അപേക്ഷിക്കുകയും ചെയ്ത നിലവിലുള്ള വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് നൽകും. എസ്ഐആർ തുടങ്ങിയശേഷം ഫോം 6 വഴി 13,51,151 പേരും ഫോം ആറ് എ വഴി (പ്രവാസികൾ)1,59,111 പേരും തിരുത്തലിന് 3,93,333 പേരും അപേക്ഷിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
.
