ഹൈ​ക്കോ​ട​തി വി​ധി ​ന​ടപ്പാക്കിയില്ല : കൊല്ലം ക​ള​ക്ട​റേ​റ്റ് ജ​പ്തി ചെ​യ്തു

കൊ​ല്ലം: ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം ക​ള​ക്ട​റേ​റ്റ് കെ​ട്ടി​ട​വും ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​വും കൊ​ല്ലം സ​ബ് കോ​ട​തി ജ​പ്തി ചെ​യ്തു. ഏ​റ്റെ​ടു​ത്ത ഭൂ​മി​യ്ക്കു കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും ന​ഷ്ട​പ​രി​ഹാ​രം കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. 2003ല്‍ ​കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ ന​ഗ​ര​സ​ഭ ആ​യി​രു​ന്ന ഘ​ട്ട​ത്തി​ല്‍ ബ​സ് ടെ​ര്‍​മി​ന​ല്‍ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ റെ​യി​വേ ഭൂ​മി ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​നു പ​ക​രം ചി​ന്ന​ക്ക​ട ഉ​പാ​സ​ന ആ​ശു​പ​ത്രി​ക്കു​സ​മീ​പം കൊ​ല്ലം – തി​രു​മം​ഗ​ലം പാ​ത​യു​ടെ വ​ശ​ത്തു​ള്ള വി​ജ​യ​ല​ക്ഷ്മി കാ​ഷ്യു ഫാ​ക്ട​റി ഉ​ട​മ പ​രേ​ത​നാ​യ കെ.​ര​വീ​ന്ദ്ര​ന്‍ നാ​യ​രു​ടെ 1.23 ഏ​ക്ക​ര്‍ ഏെ​റ്റ​ടു​ത്തി​രു​ന്നു.

സ​ബ് കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​രം കു​റ​വാ​ണെ​ന്നു കാ​ട്ടി ഭൂ​വു​ട​മ ​ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

അ​ന്ന് 1.13 കോ​ടി രു​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ല്‍ തു​ക കു​റ​ഞ്ഞു പോ​യ​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ലം ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ചു. കൊ​ല്ലം സ​ബ് കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം എ​ട്ടു കോ​ടി​യാ​യി ഉ​യ​ര്‍​ത്തി ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ല്‍ സ​ബ് കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​രം കു​റ​വാ​ണെ​ന്നു കാ​ട്ടി ഭൂ​വു​ട​മ​യും കൂ​ടു​ത​ലാ​ണെ​ന്ന് കാ​ട്ടി കോ​ര്‍​പ​റേ​ഷ​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.ഹൈ​ക്കോ​ട​തി കോ​ര്‍​പ​റേ​ഷ​ന്‍റെ ഹ​ർ​ജി ത​ള്ളി ന​ഷ്ട​പ​രി​ഹാ​രം 12.43 കോ​ടി​യാ​യി ഉ​യ​ര്‍​ത്തി വി​ധി പ്ര​സ്താ​വി​ച്ചു. ഭൂ​വു​ട​മ ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം സ​ബ് കോ​ട​തി​യി​ല്‍ ഹ​ർ​ജി ഫ​യ​ല്‍ ചെ​യ്തു. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​ര തു​ക കോ​ട​തി​യി​ല്‍ കെ​ട്ടി വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല.

ഹൈ​ക്കോ​ട​തി വി​ധി സ്‌​റ്റേ ചെ​യ്യാ​നു​മു​ള്ള നി​യ​മ ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ചു.

ഇ​തേ തു​ട​ര്‍​ന്നാ​ണ് ക​ള​ക്ട​റ്റേും സ്ഥ​ല​വും കോ​ട​തി ജ​പ്തി ചെ​യ്ത് പ​ണം ഈ​ടാ​ക്കാ​നു​ള്ള ന​പ​ടി സ്വീ​ക​രി​ച്ച​ത്. അ​തി​നി​ടെ ജ​പ്തി ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​നും ഹൈ​ക്കോ​ട​തി വി​ധി സ്‌​റ്റേ ചെ​യ്യാ​നു​മു​ള്ള നി​യ​മ ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →