പാ​​​രീ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച അ​​​ക്ര​​​മി വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു

പാ​​​രീ​​​സ്: പാ​​​രീ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ക​​​ത്തി​​​കൊ​​​ണ്ട് കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച അ​​​ക്ര​​​മി വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു. ഫെബ്രുവരി 13 വെ​​​ള്ളി​​​യാ​​​ഴ്ച സെ​​​ൻ​​​ട്ര​​​ൽ പാ​​​രീ​​​സി​​​ലെ ആ​​​ർ​​​ക്ക് ഡി ​​​ട്ര​​​യോം​​​ഫ് സ്മാ​​​ര​​​ക​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ് ക​​​ത്തി​​​യും ക​​​ത്രി​​​ക​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ പ്ര​​​തി പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ഇ​​​യാ​​​ളെ വെ​​​ടി​​​വ​​​ച്ച് വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ ഇ​​​യാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ബ്രാഹിം ബി. എന്ന ഫ്ര​​​ഞ്ച് പൗ​​​ര​​​നാ​​​യ പ്ര​​​തി​​​ ക​​​ഴി​​​ഞ്ഞ​​​ ഡി​​​സം​​​ബ​​​ർ 24നാ​​​ണ് ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ​​​ത്.

ഭീ​​​ക​​​ര​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കു​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ​​​യാ​​​ളാ​​​ണു പ്ര​​​തി.1978ൽ ​​​ജ​​​നി​​​ച്ച ബ്രാഹിം ബി. എന്ന ഫ്ര​​​ഞ്ച് പൗ​​​ര​​​നാ​​​ണു പ്ര​​​തി​​​യെ​​​ന്നും ഭീ​​​ക​​​ര​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കു​​​റ്റ​​​ത്തി​​​ന് 2013ൽ ​​​ബ​​​ൽ​​​ജി​​​യം ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബ്ര​​​സ​​​ൽ​​​സി​​​ലെ കോ​​​ട​​​തി 17 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച വ്യ​​​ക്തി​​​യാ​​​ണെ​​​ന്നും ഫ്ര​​​ഞ്ച് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ വി​​​ഭാ​​​ഗം പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു വ​​​ർ​​​ഷം ബ്ര​​​സ​​​ൽ​​​സ് ജ​​​യി​​​ലി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യു​​​ടെ തു​​​ട​​​ർ​​​ന്നു​​​ള്ള ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി 2015ൽ ​​​ഫ്രാ​​​ൻ​​​സി​​​ലെ ജ​​​യി​​​ലി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ 24നാ​​​ണ് ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ​​​ത്.

ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് പൂ​​​ർ​​​ണ പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്ന് ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി

അ​​​തേ​​​സ​​​മ​​​യം, ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് പൂ​​​ർ​​​ണ പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്ന് ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ലോ​​​റ​​​ന്‍റ് നു​​​നെ​​​സ് എ​​​ക്സി​​​ൽ അ​​​റി​​​യി​​​ച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →