ധാക്ക | പൊതുതിരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ ബിഎന്‍പി ( ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ) അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷമായ 151 സീറ്റുകള്‍ നേടി ബിഎന്‍പി അധികാരമുറപ്പിച്ചു. ബിഎന്‍പി ഇതുവരെ 197 സീറ്റുകള്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ .
ജമാഅത്തെ ഇസ്ലാമി മുന്നണി 58 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്
മുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്ലാമി മുന്നണി 58 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ 299 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഷേര്‍പൂര്‍-3 മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ബിഎന്‍പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടി ചെയര്‍മാനുമായ താരിഖ് റഹ്മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു..ഒന്നരപതിറ്റാണ്ടിനുശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ബിഎന്‍പി ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.
.
