അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കെ​​​തി​​​രേ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​പ്പി​​​ട്ട മ​​​ല​​​യാ​​​ളി അ​​​ഭി​​​ഭാ​​​ഷ​​​കയെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ പ​​​രാ​​​തി ന​​​ൽ​​​കി​​​യ അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കെ​​​തി​​​രേ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​പ്പി​​​ട്ട മ​​​ല​​​യാ​​​ളി അ​​​ഭി​​​ഭാ​​​ഷ​​​ക ദീ​​​പ ജോ​​​സ​​​ഫി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി. ഒ​​​രു സ്ത്രീ​​​ക്ക് മ​​​റ്റൊ​​​രു സ്ത്രീ​​​ക്കെ​​​തി​​​രേ ഇ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ഴു​​​താ​​​ൻ എ​​​ങ്ങ​​​നെ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ജി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് ചോ​​​ദി​​​ച്ചു. ഒ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​രാ​​​തി​​​ക്കാ​​​രി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്ന് വ്യക്തമാക്കി സുപ്രീം കോടതി

ദീ​​​പ​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​നെ​​​തി​​​രേ കേ​​​ര​​​ള പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​ൽ അ​​​റ​​​സ്റ്റ് ന​​​ട​​​പ​​​ടി ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ദീ​​​പ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഈ ​​​ആ​​​വ​​​ശ്യം നി​​​ഷേ​​​ധി​​​ച്ച കോ​​​ട​​​തി പ​​​രാ​​​തി​​​ക്കാ​​​രി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കു​​​റി​​​പ്പെ​​​ന്നും അ​​​പ​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ദീ​​​പ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും സു​​​പ്രീം​​​കോ​​​ട​​​തി അ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →