സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന് ആ​​വ​​ശ്യ​​മെങ്കിൽ സി​​ല്‍​വ​​ര്‍ ലൈ​​നി​​നെ പി​​ന്തു​​ണയ്​​ക്കും ; പക്ഷെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന് : കേ​​ന്ദ്ര റെ​​യി​​ല്‍​വേ​ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ്

ന്യൂ​​ഡ​​ല്‍​ഹി: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന് ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​നി​​നെ പി​​ന്തു​​ണയ്​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര റെ​​യി​​ല്‍​വേ​ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് രാ​​ജ്യ​​സ​​ഭ​​യി​​ല്‍ അ​​റി​​യി​​ച്ചു. സം​​സ്ഥാ​​ന ​​സ​​ര്‍​ക്കാ​​ര്‍ മു​​മ്പ് നി​​ര്‍​ദേ​​ശി​​ച്ചി​​രു​​ന്ന സി​​ല്‍​വ​​ര്‍​ലൈ​​ന്‍ പ​​ദ്ധ​​തി​​ക്ക് വ​​ലി​​യ പാ​​രി​​സ്ഥി​​തി​​കാ​​ഘാ​​ത​​മു​​ണ്ടെ​​ന്നും അ​​ത് സാ​​ധ്യ​​മാ​​കു​​മെ​​ന്ന് ക​​രു​​തു​​ന്നി​​ല്ലെ​​ന്നും സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞ അ​​ശ്വി​​നി വൈ​​ഷ്ണ​​വ് പ​​ക്ഷേ പ​​ദ്ധ​​തി മു​​ന്നോ​​ട്ടു​​ കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന്‍റെ​മേ​​ല്‍ ചാ​​രി​​യി​​ട്ടു​​ണ്ട്.

പ​ന്ത് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ കോ​​ര്‍​ട്ടി​​ൽ

സി​​ല്‍​വ​​ര്‍ലൈ​​നി​​ല്‍ പ​ന്ത് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ കോ​​ര്‍​ട്ടി​​ലാ​​ണെ​​ന്നും സ​​ര്‍​ക്കാ​​ര്‍ ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ല്‍ തു​​ട​​ങ്ങി​​യാ​​ല്‍ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്നും റെ​​യി​​ല്‍​വേ മ​​ന്ത്രി പ​​റ​​ഞ്ഞു.2020 ജൂ​​ണ്‍ 17ന് ​​കേ​​ന്ദ്രസ​​ര്‍​ക്കാ​​രി​​ന്‍റെ മു​​ന്നി​​ല്‍ സ​​മ​​ര്‍​പ്പി​​ച്ച സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി​​യു​​ടെ ഡി​​പി​​ആ​​റി​​ന് (ഡീ​​റ്റെ​​യി​​ല്‍​ഡ് പ്രോ​​ജ​​ക്ട് റി​​പ്പോ​​ര്‍​ട്ട്) നാ​​ളി​​തു​​വ​​രെ​​യാ​​യി​​ട്ടും കേ​​ന്ദ്രാ​​നു​​മ​​തി ല​​ഭി​​ക്കാ​​തെ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ബ​​ദ​​ല്‍ റെ​​യി​​ല്‍​ പ​​ദ്ധ​​തി​​ക​​ള്‍ തേ​​ടു​​മ്പോ​​ഴാ​​ണ് സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി ഇ​​പ്പോ​​ഴും പ​​രി​​ഗ​​ണി​​ക്കാ​​വു​​ന്ന വി​​ഷ​​യ​​മാ​​ണെ​​ന്ന ത​​ര​​ത്തി​​ല്‍ അ​​ശ്വി​​നി വൈ​​ഷ്ണ​​വി​ന്‍റെ പ്ര​​സ്താ​​വ​​ന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →