ന്യൂഡല്‍ഹി | രണ്ടു വര്‍ഷം മുമ്പ് പ്രളയത്തിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ പൗരന്മാരെ സ്വരാജ്യത്തേക്ക് തിരിച്ചയച്ചു. പാകിസ്താനില്‍ തടവില്‍ കഴിയുകയായിരുന്ന ഏഴ് ഇന്ത്യക്കാരെയാണ് കൈമാറിയത്. പഞ്ചാബിലെ അട്ടാരി ചെക്ക് പോസ്റ്റില്‍ വച്ചായിരുന്നു കൈമാറ്റം. 2023ലെ കനത്ത പ്രളയത്തിനിടെ കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഒഴുക്കില്‍ ഇവര്‍ പാകിസ്താനില്‍ എത്തിപ്പെട്ടത്.
ഇരുരാജ്യങ്ങള്‍ക്കും ദിവസങ്ങള്‍ക്ക് മുമ്പേ മോചന ഉത്തരവുകള്‍ ലഭിച്ചിരുന്നു
പാകിസ്താന്‍ റേഞ്ച് ഉദ്യോഗസ്ഥര്‍ ബി എസ് എഫിന് കൈമാറിയ ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കസ്റ്റംസ്, ഇമിഗ്രേഷന്‍ ഓഫീസിലേക്ക് കൊണ്ടുവന്നതായി അട്ടാരി അതിര്‍ത്തിയിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ അരുണ്‍ മഹല്‍ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും ദിവസങ്ങള്‍ക്ക് മുമ്പേ മോചന ഉത്തരവുകള്‍ ലഭിച്ചിരുന്നതായും അരുണ്‍ മഹല്‍ പറഞ്ഞു..
തടവുകാരില്‍ 6 പേർ പഞ്ചാബിൽ നിന്നും ഒരാൾ ഉത്തര്‍പ്രദേശില്‍ നിന്നും ഉളളവരാണ്
തടവുകാരില്‍ നാലുപേര്‍ പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലക്കാരാണ്. പഞ്ചാബിലെ ജലന്തര്‍, ലുധിയാന എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാളുമുണ്ട്. 2023-ല്‍ അതിര്‍ത്തിയില്‍ കനത്ത പ്രളയമുണ്ടായപ്പോള്‍ കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ട് പാക് അതിര്‍ത്തി കടന്നത്.
