പൂനെ: പൂനെയിലെ ഖരാഡിയിൽ പിക്കഅപ്പ് വാൻ ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. പാൽ ശേഖരിക്കുവാനായി പോയ വാഹനം ഇടിച്ചാണ് മയൂർ അമൻ മാൽവെ (രണ്ട്) എന്ന കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.ഖരാഡിയിലെ കോളനിയിൽ താമസിക്കുന്ന മയൂർ വീടിന് മുമ്പിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയത്
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചിരുന്നു. ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
