ഉ​യ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി എ​ടു​ക്കു​ന്ന​തി​നി​ടെ മു​ഖ​ത്ത് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കീ​ട​നാ​ശി​നി മു​ഖ​ത്തേ​ക്ക് വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. കു​റു​പു​ഴ കി​ഴ​ക്കും​ക​ര അ​ജ്‌​മ​ൽ മ​ൻ​സി​ലി​ൽ ഷി​ബി​ന (38) ആ​ണ് മ​രി​ച്ച​ത്. ആ​നാ​ട് ജം​ഗ്ഷ​നു സ​മീ​പം വ​ളം​ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ഷി​ബി​ന. ക​ട​യി​ൽ ഉ​യ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി എ​ടു​ക്കു​ന്ന​തി​നി​ടെ മു​ഖ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. കീ​ട​നാ​ശി​നി ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്കും പോ​യ​തോ​ടെ അ​സ്വ​സ്ഥ​ത തോ​ന്നി​യ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ജനുവരി 26 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

ചി​കി​ത്സ ന​ട​ക്കു​ന്ന​തി​നി​ടെ​ ജനുവരി 28 ബുധനാഴ്ച രാ​ത്രിയാണ് മ​രി​ച്ച​ത്. ആ​ദ്യം നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ്-​സു​ൽ​ഫി​ക്ക​ർ, മ​ക്ക​ൾ: അ​ജ്‌​മ​ൽ, അ​ജീം മു​ഹ​മ്മ​ദ്, അ​സ​ർ മു​ഹ​മ്മ​ദ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →