കൊച്ചി: പോത്തൻകോട് സുധീഷ് വധക്കേസിലെ പത്താം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പത്താം പ്രതി ജിഷ്ണു പ്രദീപിൻറെ ജീവപര്യന്തം ശിക്ഷയാണു ഹൈക്കോടതി മരവിപ്പിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശിക്ഷ മരവിപ്പിച്ചു ജാമ്യം നൽകിയത്.
സംഭവത്തിൽ ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്,സുധീഷ് ഉണ്ണി എന്നിവരടക്കം പത്തു പ്രതികൾക്ക് നെടുമങ്ങാട് പ്രത്യേക കോടതി 2025ൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
.
