തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് അപ്പോൾ തന്നെ ലൈസൻസ് ലഭിക്കും. ടെസ്റ്റ് ഫലം തൽസമയം സാരഥി സോഫ്റ്റ്വേറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടൻ നടപ്പാകും. ഇതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് 294 ലാപ്ടോപ്പുകൾ വാങ്ങാൻ ഒന്നരക്കോടി രൂപ അനുവദിച്ചു.
ടെസ്റ്റ് ഫലം അപ്പപ്പോൾ ഓൺലൈനിൽ ഉൾക്കൊള്ളിക്കും
മുൻ രീതികൾക്ക് പകരമായി ടെസ്റ്റ് ഫലം അപ്പപ്പോൾ ഓൺലൈനിൽ ഉൾക്കൊള്ളിക്കുകയും പാസാകുന്നവർക്ക് ഉടൻതന്നെ ഡ്രൈവിങ് ലൈസൻസ് ഓൺലൈനിൽ എടുക്കാനാവുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. നേരത്തെ ലൈസൻസ് പ്രിന്റ് ചെയ്തു നൽകിയിരുന്നപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടിയിരുന്നു. ഈ കാലതാമസം ഒഴിവാക്കാൻ ആണ് ഡിജിറ്റൽ പകർപ്പിലേക്ക് മാറിയത്
