പൂജാരി കിണറ്റിൽവീണ് മരിച്ചു: ആത്മഹത്യയെന്ന് നി​ഗമനം

കാട്ടാക്കട: തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപം മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ്‌  പോലീസിന്റെ പ്രാഥമിക നിഗമനം.

കള്ളിക്കാട് മൈലക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾ ചെയ്യുന്നതിനായി പോകുമായിരുന്നു. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →