കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിലെ തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിലുള്ള സ്റ്റേ ഡിവിഷന് ബെഞ്ച് നീട്ടി. ഇഡി നല്കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണു നടപടി. ഫെമ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബിക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരേ കിഫ്ബി സിംഗിള്‍ ബെഞ്ചിനെ സമീപിക്കുകയും സിംഗിൾ ബെഞ്ച് ഇഡി നോട്ടീസിലെ തുടര്‍നടപടികള്‍ തടയുകയും ചെയ്തിരുന്നു.
ഇഡിയുടെ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്.
എന്നാൽ ഫെമ ലംഘനം നടന്നതായ റിപ്പോര്‍ട്ടില്‍ അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി നല്കിയതു കാരണം കാണിക്കല്‍ നോട്ടീസാണെന്നും തുടര്‍നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് നടപടി തെറ്റാണെന്നുമായിരുന്നു ഇഡിയുടെ വാദം. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്.
