നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

കൊല്ലം | സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്.നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

. ഷോക്കേറ്റ ഉടനെ യുവാവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിലമേല്‍ വലിയവഴി രണ്ടാംവാര്‍ഡില്‍ മുന്‍ മെമ്പറായിരുന്നു വിനോദ് ബാലന്‍. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →