കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലില്‍ യുവതിയെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കൂര്‍ സ്വദേശി ഹസ്നയെ ആണ് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹമോചിതയായ യുവതി കഴിഞ്ഞ എട്ട് മാസത്തോളമായി ആദില്‍ എന്ന യുവാവിനൊപ്പമാണ് താമസിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
നിയമപരമായി ഇരുവരും വിവാഹം ചെയ്തിട്ടില്ല. ഹസ്ന ഇന്ന് (ഡിസംബർ 31) മുറി തുറക്കാത്തതിനെ തുടർന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് ആദിൽ പോലീസിന് നൽകിയ മൊഴി.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
