ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ മദ്രാസ് സർവകലാശാല ഭേദഗതി ബിൽ രാഷ്‌ട്രപതി തിരിച്ചയച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ത​​​ട​​​യി​​​ട്ട് രാ​​​ഷ്‌​​​ട്ര​​​പ​​​തി. ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു തി​​​രി​​​ച്ച​​​യ​​​ച്ചു. മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കു​​​ന്ന ബി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി തി​​​രി​​​ച്ച​​​യ​​​ച്ച​​​തി​​​ലൂടെ വി​​​സി നി​​​യ​​​മ​​​ന​​​ തർ​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി.

ബി​​​ൽ 2022ലാ​​​ണ് ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ​​​ത്.

മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​റി​​​ൽ​​​നി​​​ന്ന് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കാ​​​ൻ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന ബി​​​ൽ 2022ലാ​​​ണ് ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ​​​ത്. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ നി​​​യ​​​മി​​​ക്കു​​​ന്ന രീ​​​തി ഗു​​​ജ​​​റാ​​​ത്തി​​​ലും തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലു​​​മു​​​ണ്ടെ​​​ന്ന് ബി​​​ൽ സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​വേ അ​​​ന്ന​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ. ​​​പൊ​​​ന്മു​​​ടി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഡിഎംകഎ സർക്കാരിന് നിയമ നിർമാണം പുനപ്പരിശോധിക്കേണ്ടി വരും.

എ​​​ന്നാ​​​ൽ, വി​​​സി നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​പി​​​ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്കും യു​​​ജി​​​സി ച​​​ട്ട​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദി​​​ഷ്‌​​​ട മാ​​​റ്റ​​​ങ്ങ​​​ൾ വി​​​രു​​​ദ്ധ​​​മാ​​​കു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​എ​​​ൻ. ര​​​വി രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കാ​​​യി ബി​​​ൽ റി​​​സർവ് ചയ്യുകയായിരുന്നു. അനുമതി നൽകാതെ രാഷ്ച്രപതി ബില്ലുകൾ തിരിച്ചയച്ചതിനാൽഡിഎംകഎ സർക്കാരിന് നിയമ നിർമാണം പുനപ്പരിശോധിക്കേണ്ടി വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →