വെയിലിന്റെ ട്രയ്ലർ പുറത്തുവിട്ടു,ഷെയ്ൻ നിഗമിന് ആരാധക പ്രശംസ

കൊച്ചി : വിവാദങ്ങൾക്കൊടുവിൽ ഷെയ്ൻ നിഗം ചിത്രമായ വെയിലിന്റെ ട്രയ്ലർ പുറത്തുവിട്ടു. ട്രയിലർ പുറത്തുവന്നതോടെ ഷെയ്നിന് ആശംസകളുമായി ആരാധകരും രംഗത്തെത്തി.

ചിങ്ങം ഒന്നിന് ട്രെയ്‌ലര്‍ പുറത്തുവിടുമെന്ന് നേരത്തെ നിര്‍മ്മാതാവായ ജോബി ജോര്‍ജ് പറഞ്ഞിരുന്നു.

നവാഗതനായ ശരത് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും രംഗനാഥ് രവി ശബ്ദ മിശ്രണവും നിര്‍വ്വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →