ഡ​ൽ​ഹിയിൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ർ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ. ഓ​പ്പ​റേ​ഷ​ൻ ആ​ഘാ​ത് 3.0 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത ആ​യു​ധ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്നു​ക​ൾ, മോ​ഷ​ണ​വ​സ്തു​ക്ക​ൾ, അ​ന​ധി​കൃ​ത പ​ണം എ​ന്നി​വ പോ​ലീ​സ് പി​ടി​കൂ​ടി.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് വ്യാ​പ​ക റെ​യ്ഡു​ക​ൾ

എ​ക്സൈ​സ് നി​യ​മം, എ​ൻ​ഡി​പി​എ​സ് നി​യ​മം, ചൂ​താ​ട്ട നി​യ​മം എ​ന്നി​വ​യ്ക്കു കീ​ഴി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റു​ക​ൾ. പു​തു​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് ഡ​ൽ​ഹി പോ​ലീ​സ് വ്യാ​പ​ക റെ​യ്ഡു​ക​ൾ ന​ഗ​ര​ത്തി​ലു​ട​നീ​ളം ന​ട​ത്തി​യ​ത്.സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ, തെ​രു​വ് കു​റ്റ​വാ​ളി​ക​ൾ, സ്ഥിരം നി​യ​മ​ലം​ഘ​ക​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രി​ലേ​റെ​യും. ഇ​ത്ത​ര​ത്തി​ൽ 285 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ഞ്ഞൂ​റി​ല​ധി​കം​പേ​രെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ ആ​ഘാ​തി​ൽ പി​ടി​ച്ചെ​ടു​ത്തവ​ .

21 നാ​ട​ൻ തോ​ക്കു​ക​ൾ, 20 വെ​ടി​യു​ണ്ട​ക​ൾ, 27 ക​ത്തി​ക​ൾ, ആ​റു കി​ലോ ക​ഞ്ചാ​വ്, അ​ന​ധി​കൃ​ത മ​ദ്യം, ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ, 310 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 231 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​ഘാ​തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ പ​ല​തും മോ​ഷ​ണ​വ​സ്തു​ക്ക​ളാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →