ഗർഭിണിയായ ആദിവാസിയുവതിക്ക് ഇടുക്കി മെഡിക്കൽ കോളേജിൽ സ്കാനിങ് നിഷേധിച്ചതായി പരാതി

ചെറുതോണി: ഗർഭിണിയായ ആദിവാസിയുവതിക്ക് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്കാനിങ് നിഷേധിച്ചതായി പരാതി. പാറേമാവ് കൊലുമ്പൻ കോളനി സ്വദേശിനി അപർണാ ബിനുവാണ് തുടർച്ചയായി മൂന്നാം തവണയും തനിക്ക് സ്കാനിങ് നിഷേധിച്ചെന്ന പരാതിയുമായി എത്തിയത്. ഊരാളി ആദിവാസി സമുദായത്തിൽപ്പെട്ട അപർണാ ബിനു അഞ്ചാംമാസത്തെ സ്കാനിങ്ങിനാണ് എത്തിയത്. എന്നാൽ യന്ത്രം കേടാണെന്നും ജീവനക്കാരില്ലെന്നും പറഞ്ഞ് അപർണയെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു. മുമ്പ് രണ്ടുതവണ സ്കാനിങ്ങിനെത്തിയപ്പോഴും സമാനരീതിയിൽ അപർണയെ തിരിച്ചയച്ചതായി അമ്മ സൗമ്യ പറഞ്ഞു.

യുവതിയും കുടുംബവും പട്ടികജാതി, വർഗ കമ്മിഷനും ജില്ലാ കളക്ടർക്കും പരാതി നൽകി.

തുടർന്ന് യുവതിയും കുടുംബവും പട്ടികജാതി, വർഗ കമ്മിഷനും ജില്ലാ കളക്ടർക്കും പരാതി നൽകി. എന്നാൽ, അത്യാഹിത വിഭാഗത്തിലെ രോഗികൾക്കോ മറ്റ് കിടപ്പുരോഗികൾക്കോ സ്കാനിങ് ആവശ്യമായി വന്നാൽ മുൻഗണന നൽകുന്നത് സ്വാഭാവികമാണെന്നും സ്കാനിങ്ങിന് വേണ്ടി പുറത്തുനിന്ന് വരുന്നവർ കാത്തുനിൽക്കേണ്ടതായി വരുമെന്നും വിവേചനപരമായ നടപടി ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →