ചെന്നൈ | ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മണിയെന്ന ആളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിണ്ടിഗലിലെത്തിയാണ് ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തത്. അതേ സമയം കേസുമായി തനിക്ക് യൊതുരു ബന്ധവുമില്ലെന്നും അന്വേഷണ സംഘത്തിന് ആള് മാറി പോയതാണെന്നും ഇയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ ഡി മണിയല്ലെന്നും എം എസ് മണിയാണെന്നും ഇയാള്‍ വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല
തന്റെ ഫോണ്‍ നമ്പര്‍ ആരോ ദുരുപയോഗം ചെയ്യുന്നു. അതെ കുറിച്ചാണ് എസ്‌ഐടി ചോദിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. താന്‍ ഉപയോഗിക്കുന്ന നമ്പര്‍ സുഹൃത്തായ ബാലമുരുഗന്റേതാണ്. ആ നമ്പര്‍ ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. .
