രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ

കൊച്ചി|എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവാണ് (47) ദാതാവ്. എയര്‍ ആംബുലന്‍സിലാണ് ഷിബുവിന്റെ ഹൃദയം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

നേപ്പാള്‍ സ്വദേശിനി ദുര്‍ഗകാമിയിൽ

23 കാരി നേപ്പാള്‍ സ്വദേശിനി ദുര്‍ഗകാമിയിലിനാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, രണ്ട് നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവെച്ചിട്ടുണ്ട്. ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായിട്ടില്ല .ശസ്ത്രക്രിയ നടത്താനുളള എല്ലാഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൂപ്രണ്ട് ഷഹിർഷാ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →