ഓസ്ലോ: സമാധാന നൊബേൽ പുരസ്കാരം ഇന്ന് (ഡിസംബർ 10) സമ്മാനിക്കാനിരിക്കെ ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ ഇന്നലെ നടത്താനിരുന്ന മാധ്യമ സമ്മേളനം റദ്ദാക്കിയതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. മരിയയുടെ മാധ്യമ സമ്മേളനം പറഞ്ഞ സമയം കഴിഞ്ഞ് മൂന്ന് മണിക്കൂറായിട്ടും തുടങ്ങിയില്ല. തുടർന്ന് സമ്മേളനം റദ്ദാക്കിയതായി ഇൻസ്റ്റിറ്റ്യൂട്ട് അറിയിക്കുകയായിരുന്നു.
പത്തുവർഷത്തിലേറെയായി മരിയ മച്ചാഡോയ്ക്ക് മഡുറോ സർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
മച്ചാഡോ ഇപ്പോൾ എവിടെയാണ് എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.അവർക്ക് വരാൻ ആഗ്രഹമുണ്ടെന്നും ഇവിടേക്കുള്ള മാർഗമധ്യേയാണെന്നും പുരസ്കാരം സ്വീകരിക്കാൻ അവർ ഓസ്ലോയിൽ എത്തുമോയെന്ന് അറിയില്ലെന്നും നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സ്ഥിരം സെക്രട്ടറിയുമായ ക്രിസ്റ്റീൻ ബെർഗ് ഹാർപ്വികെൻ പറഞ്ഞു. പത്തുവർഷത്തിലേറെയായി മരിയ മച്ചാഡോയ്ക്ക് മഡുറോ സർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 11 മാസമായി ഒളിവിൽ കഴിയുന്ന മരിയ ഓസ്ലോയിൽ നടക്കുന്ന ചടങ്ങിന് എത്തുമോയെന്ന കാര്യത്തിൽ തുടക്കം മുതൽ ആശങ്കകളുണ്ടായിരുന്നു
