മലപ്പുറത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം|മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. വട്ടത്ത് ഹസീന (52) ആണ് മരിച്ചത്. ഡിസംബർ 7 രാത്രി വരെ നീണ്ട പ്രചാരണത്തിനുശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 11.15 ഓടെയാണ് ഹസീന വീട്ടില്‍ കുഴഞ്ഞുവീണത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിക്കാനായി വീടുകളിലും കുടുംബയോഗങ്ങളിലും ഹസീന സജീവമായി പങ്കെടുത്തിരുന്നു. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →