റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

December 6, 2025 - 4:30 pm

വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

അഗളി: അട്ടപ്പാടി മുള്ളി വനത്തില്‍ കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു(52)വാണു മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിൽ ഡിസംബർ 5 ശനിയാഴ്ചയാണ് സംഭവം.

ബ്ലോക്ക് നമ്പര്‍ 12 -ല്‍ സെന്‍സസിനു പോയതായിരുന്നു സംഘം

സെൻസസിനിടെ കാട്ടാന അക്രമിക്കാനെത്തിയപ്പോൾ കാളിമുത്തുവും സംഘവും ചിന്നിച്ചിതറി ഓടിയിരുന്നു. ഇതിനിടെ കാളിമുത്തുവിനെ കാണാതായിരുന്നു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കാളിമുത്തുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുതൂര്‍ സ്റ്റേഷന്‍ പരിധിയിലെ കടുവ സെന്‍സസ് ബ്ലോക്ക് നമ്പര്‍ 12 -ല്‍ സെന്‍സസിനു പോയതായിരുന്നു സംഘം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *