ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് നാ​​​ടു ക​​​ട​​​ത്തി​​​യ യു​​​വ​​​തി​​​യെ​​​യും മ​​​ക​​​നെ​​​യും തി​​​രി​​​കെ​​​ കൊ​​​ണ്ടു​​​വ​​​രണമെ​​​ന്നു സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ​​​നി​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് നാ​​​ടു ക​​​ട​​​ത്തി​​​യ യു​​​വ​​​തി​​​യെ​​​യും എ​​​ട്ടു വ​​​യ​​​സു​​​ള്ള മ​​​ക​​​നെ​​​യും തി​​​രി​​​കെ​​​ കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ .സു​​​നാ​​​ലി ഖാ​​​ത്തൂ​​​ൻ, ഭ​​​ർ​​​ത്താ​​​വ് ഡാ​​​നി​​​ഷ് അ​​​ലി, ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു നാ​​​ട് ക​​​ട​​​ത്തി​​​യ ആ​​​റ് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളെ ഒ​​​ക്‌​​​ടോ​​​ബ​​​ർ 26ന​​​കം തി​​​രി​​​കെ​​​യെ​​​ത്തി​​​ക്കാ​​​ൻ നേ​​​ര​​​ത്തേ ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

അ​​​മ്മ​​​യെ​​​യും കു​​​ട്ടി​​​യെ​​​യും വേ​​​ർ​​​പെ​​​ടു​​​ത്ത​​​രു​​​ത്

ഇ​​​തി​​​നെ​​​തി​​​രേ കേ​​​ന്ദ്രം ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന​​​ന മു​​​ൻ​​​നി​​​ർ​​​ത്തി ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ സു​​​നാ​​​ലി ഖാ​​​ത്തൂ​​​നെ​​​യും മ​​​ക​​​നെ​​​യും എ​​​ത്ര​​​യും വേ​​​ഗം തി​​​രി​​​കെ​​​യെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നായ സുപ്രീം കോടതി ബെഞ്ച് കേന്ദ്രതത്ിന് നിർദേശം നൽകിയത്.സു​​​നാ​​​ലി ഖാ​​​ത്തൂ​​​നും മ​​​ക​​​നും സൗ​​​ജ​​​ന്യ പ​​​രി​​​ച​​​ര​​​ണ​​​വും ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ന​​​ൽ​​​ക​​​ണം. അ​​​മ്മ​​​യെ​​​യും കു​​​ട്ടി​​​യെ​​​യും വേ​​​ർ​​​പെ​​​ടു​​​ത്ത​​​രു​​​ത്. ഇ​​​രു​​​വ​​​ർ​​​ക്കും സൗ​​​ജ​​​ന്യ പ​​​രി​​​ച​​​ര​​​ണ​​​വും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →