ദിത്വ ചുഴലിക്കാറ്റ് : ശ്രീലങ്കയില്‍ മരണം 200 കടന്നു, 191 പേരെ കാണാതായി

.കൊളംബോ | ദിത്വ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണം 200 കടന്നു. 191 പേരെ കാണാതായി. ഒരാഴ്ചയോളം നിര്‍ത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20,000 വീടുകള്‍ നശിച്ചു. 1,08,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 798,000 പേരെ ദുരന്തം ബാധിച്ചതായി ശ്രീലങ്കന്‍ ദുരന്ത നിവാരണ കേന്ദ്രം വ്യക്തമാക്കി.

പലയിടത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ല.

മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് സര്‍ക്കാര്‍. കുറുനെഗല ജില്ലയില്‍ വയോജന സംരക്ഷണ കേന്ദ്രത്തില്‍ 11 താമസക്കാര്‍ മരിച്ചു. കൊളംബോയില്‍ കുടുങ്ങിയ മലയാളികളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. പേമാരിയെ തുടര്‍ന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പലയിടത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ല. അനുരാധപുര ജില്ലയില്‍ കുടുങ്ങിയ 69 ബസ് യാത്രക്കാരെ 24 മണിക്കൂറിനു ശേഷം രക്ഷിച്ചു

രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തും ഇപ്പോള്‍ കുടിവെള്ളം ലഭ്യമല്ല.

കഴിഞ്ഞ ആഴ്ച മുതല്‍ ശ്രീലങ്കയില്‍ അതിശക്തമായ മഴയായിരുന്നു. വ്യാഴാഴ്ചയോടെ സ്ഥിതി കൂടുതല്‍ വഷളായി. മിക്ക ഡാമുകളും നദികളും കരകവിഞ്ഞു. പാറകളും ചെളിയും മരങ്ങളും റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും വീണു. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. .രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തും ഇപ്പോള്‍ കുടിവെള്ളം ലഭ്യമല്ല. ഇന്റര്‍നെറ്റും വിച്ഛേദിക്കപ്പെട്ടു. ഇതോടെ സ്‌കൂളുകളും ഓഫീസുകളും അടച്ചു. പരീക്ഷകള്‍ മാറ്റിവച്ചു. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാനായി വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരോട് അടക്കം ലങ്കന്‍ ഭരണകൂടം ധനസഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്ത്യ രണ്ട് വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികള്‍ ലങ്കയിലെത്തിച്ചു. രണ്ട് ഹെലികോപ്റ്ററുകളിലായി 22 പേരുടെ ദുരിതാശ്വാസ സംഘത്തെയും ലങ്കയിലേക്ക് അയച്ചു.

ചെന്നൈ വിമാനത്താവളം 54 വിമാന സര്‍വീസുകള്‍ റദ്ദാക്കി. .

കൊളംബോയില്‍ നേരത്തെയെത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. ദിത്വ ചുഴലിക്കാറ്റ് നവംബർ 30 ന് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളം 54 വിമാന സര്‍വീസുകള്‍ റദ്ദാക്കി. അടുത്ത 48 മണിക്കൂറില്‍ ദക്ഷിണേന്ത്യയില്‍ പലയിടത്തും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →