യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ദേഹത്ത് അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചു

പത്തനംതിട്ട | പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചതായി പരാതി. മെഴുവേലി ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബിജോ വറുഗീസിന്റെ ദേഹത്താണ് ബൈക്കിലെത്തിയ അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചത്.

ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേര്‍ കരി ഓയില്‍ ഒഴിച്ച ശേഷം അതിവേഗതയില്‍ ഓടിച്ചുപോയി

.നവംബർ 29 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.വീടിന് സമീപം ഇലവുംതിതിട്ട-രാമന്‍ചിറ റോഡിലെ പട്ടിരേത്ത് പടിയില്‍ വച്ചാണ് ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേര്‍ കരി ഓയില്‍ ഒഴിച്ച ശേഷം അതിവേഗതയില്‍ വാഹനം ഓടിച്ചു കടന്നത്. ഹെല്‍മറ്റ് ധാരികളായതിനാല്‍ ആളുകളെ മനസിലായില്ലെന്ന് ബിജോ വറുഗീസ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →